
ചെങ്ങന്നൂർ: വൈഎംസിഎ സൗത്ത് ഇന്ത്യ റീജിയന്റെ വിദ്യാർത്ഥി സംഘടനയായ യൂണി-വൈ കേരള റീജിയന്റെ ആഭിമുഖ്യത്തിലും എറണാകുളം ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ആലുവ വൈ എം.സി എ ക്യാമ്പ് സെന്ററിൽ വച്ച് ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. യൂണി-വൈ സംസ്ഥാന വൈസ് ചെയർമാൻ നീൽ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ സംസ്ഥാന വൈസ് ചെയർമാൻ കുരിയൻ തുമ്പുoകൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വൈഎംസി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ വർഗീസ് അലക്സാണ്ടർ, വൈഎംസിഎ സംസ്ഥാന സെക്രട്ടറി റെജി വർഗീസ് വർഗീസ് യൂണി- വൈ പ്രോഗ്രാം കോഡിനേറ്റർ എബ്രോൺ ഷാജി, ചൈസ് ഇൻ സ്കൂളിന്റെ എക്സിക്യൂട്ടീവ് മെമ്പർ ഡോക്ടർ മഞ്ജു, എറണാകുളം ചെസ്സ് അസോസിയേഷൻ സെക്രട്ടറി എം കണ്ണൻ, ആർബിടേട്ടേഴ്സ്സ് ആയ പി എസ് അമീർ,മാർട്ടിൻ സാമുവൽ യൂണിവേഴ്സ് സംസ്ഥാന ട്രഷറർ അർപ്പിത് വർക്കി, അജുൻ ഈപ്പൻ വർഗീസ്, ധന്യ ആർ,എന്നിവർ പ്രസംഗിച്ചു.











